Advertisment

അച്ഛന്റെയും അമ്മയുടെയും പേര് അടക്കം വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ച് റോള്‍ നമ്പര്‍ കണ്ടെത്താം; പത്തും പന്ത്രണ്ടും ക്ലാസുകളിലെ ഫലം ഉടന്‍ വരാനിരിക്കേ പരീക്ഷയുടെ റോള്‍ നമ്പര്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കി സിബിഎസ്ഇ

New Update

ഡല്‍ഹി: സിബിഎസ്ഇ പത്തും പന്ത്രണ്ടും ക്ലാസുകളിലെ ഫലം ഉടന്‍ വരാനിരിക്കേ റോള്‍ നമ്പര്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കി സിബിഎസ്ഇ. പത്താംക്ലാസ് ഫലം നാളെയും പന്ത്രണ്ടാം ക്ലാസ് ഫലം ശനിയാഴ്ചയും ഉണ്ടായേക്കുമെന്നാണ് സൂചന.അതിനിടെയാണ് റോള്‍ നമ്പര്‍ കണ്ടെത്തുന്നതിന് കുട്ടികള്‍ക്ക് സിബിഎസ്ഇ സൈറ്റില്‍ സംവിധാനം ഒരുക്കിയത്.

Advertisment

publive-image

അച്ഛന്റെയും അമ്മയുടെയും പേര് അടക്കം വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ച് റോള്‍ നമ്പര്‍ കണ്ടെത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. സിബിഎസ്ഇ സൈറ്റില്‍ കയറി റോള്‍ നമ്പര്‍ ഫൈന്‍ഡര്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ കൈമാറിയാല്‍ റോള്‍ നമ്പര്‍ അറിയാന്‍ സാധിക്കും.

പത്തും പന്ത്രണ്ടും ക്ലാസുകള്‍ക്ക് പ്രത്യേക ലിങ്കാണ് കൊടുത്തിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പേര്, അമ്മയുടെ പേര്, അച്ഛന്റെ പേര്, ജനനത്തീയതി എന്നിവ നല്‍കിയ ശേഷം വേണം തെരച്ചില്‍ നടത്തേണ്ടത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പേര്, അമ്മയുടെ പേര്, അച്ഛന്റെ പേര് എന്നിവയ്‌ക്കൊപ്പം സ്‌കൂള്‍ കോഡും നല്‍കണം. അതത് സ്‌കൂളുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കോഡ് വിദ്യാര്‍ഥികള്‍ ഉറപ്പാക്കണം. പരീക്ഷാഫലം അറിയുന്നതിന് റോള്‍ നമ്പര്‍ അനിവാര്യമാണ്.

cbse exam
Advertisment