Advertisment

സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്കു 12 മണിക്കാണ് ഫലപ്രഖ്യാപനം. ഔദ്യോഗിക വെബ്‌സൈറ്റായ https://cbseresult.nic.inലൂടെ പരീക്ഷാഫലം അറിയാനാകും.

https://cbse.nic.in, https://results.nic.in എന്ന വൈബ്സൈറ്റുകളിലൂടെയും ഫലമറിയാനാകും. രജിസ്റ്റേഡ് മൊബൈല്‍ നമ്ബറില്‍ നിന്ന് 77382 99899 എന്ന നമ്ബറിലേക്ക് എസ്‌എംഎസ് അയച്ചാല്‍ ഫലം മൊബൈലില്‍ ലഭിക്കും. CBSE10 >സ്പേസ്< റോള്‍ നമ്ബര്‍ >സ്പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി ആണ് ഫോര്‍മാറ്റ്.

18 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സിബിഎസ്‌ഇ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 88.78 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്.

Advertisment