Advertisment

 അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി

New Update

ഡൽഹി : അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കിയതായി

സുപ്രീം കോടതിയെ കേന്ദ്ര സർക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ, പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഇന്നു സുപ്രീം കോടതി പരിഗണിച്ചിരുന്നു.

Advertisment

publive-image

ലോക്ഡൗൺ മൂലം മുടങ്ങിയ പരീക്ഷകൾ, ജൂലൈ 1 മുതൽ 15 വരെ നടത്താനിരിക്കെയാണു പരീക്ഷ ഒഴിവാക്കുന്നതു പരിഗണിക്കണമെന്ന ആവശ്യമുയർന്നത്. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെ‍ഞ്ചാണ് ഹർജി പരിഗണിച്ചത്.

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളുടെ തീരുമാനവും ഇന്നുണ്ടാകാനാണ് സാധ്യത. ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകളിലും നേരിയ മാറ്റമുണ്ടായേക്കും.

latest news cbse exam all news exam cancelled
Advertisment