Advertisment

സി.ബി.എസ്.ഇ. സ്കൂൾ മാനേജർ - പ്രിൻസിപ്പൽ കൂട്ടായ്മയ്ക്ക് കോട്ടയത്ത് തുടക്കം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ സി.ബി.എസ്.ഇ. സ്കൂൾ മാനേജർ-പ്രിൻസിപ്പൽ കൂട്ടായ്മയ്ക്ക് കോട്ടയത്ത് തുടക്കം. തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ വച്ച് നടന്ന പ്രഥമ സമ്മേളനം എം.ജി. യൂണിവേഴ്സിറ്റി മുൻവൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഉദ്‌ഘാടനം ചെയ്തു.

Advertisment

publive-image

സി.ബി.എസ്.ഇ. മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ റീജിയണൽ കമ്മിറ്റി സെക്രട്ടറിയും കൺവീനറുമായ ജോർജ് കുളങ്ങര ആമുഖപ്രസംഗം നടത്തി.

സഹോദയ മുൻ അക്കാദമിക് കോർഡിനേറ്റർ രഘുനാഥ പിള്ളയുടെ നേതൃത്വത്തിൽ സി.ബി.എസ്.ഇ സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട സംശയനിവാരണ ക്ലാസും നടന്നു.

publive-image

ഫാദർ ജിൽസൺ ജോൺ സി.എം.ഐ., ഡോ കെ. കെ. ഷാജഹാൻ, കെ. എം. ഹാരിസ്, സുജ കെ. ജോർജ്, തുടങ്ങിവർ ആശംസകൾ അർപ്പിച്ചു. കൂട്ടായ്മയിൽ 87 സ്കൂളുകളിൽ നിന്നുമുള്ള പ്രധിനിധികൾ പങ്കെടുത്തു.

 

Advertisment