Advertisment

കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ വാദങ്ങള്‍ പൊളിയുന്നു; അപകടം നടന്ന് 59 സെക്കന്റുകള്‍ക്കുള്ളില്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തിയതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ വാദങ്ങള്‍ പൊളിയ്ക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്.

Advertisment

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരനില്‍ നിന്ന് വിവരം കിട്ടാന്‍ വൈകിയതുകൊണ്ടാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നത്.

publive-image

എന്നാല്‍ അപകടം നടന്ന് 59 സെക്കന്റുകള്‍ക്കുള്ളില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തിയെന്ന് തെളിയിക്കുന്ന സി.സി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.. അപകടം നടക്കുന്നതിന്റെ സമീപത്തുള്ള സി.സി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അപകടം നടക്കുന്നതിന് തൊട്ടുപിറകെ പൊലീസ് എത്തിയതായ വിവരങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലും ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തു വരുന്നത്.

അപകടം നടക്കുന്ന സമയം സി.സി ടിവിയില്‍ 1;01:42 am ആണ്. പൊലീസ് എത്തുന്നത് 1.02: 41നാണ്. വെറും 59 സെക്കന്റുകള്‍ക്കുള്ളില്‍ അപകടം നടന്ന സ്ഥലത്ത് എത്തിയ പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത് രാവിലെ 7.17 നാണ്.

കൃത്യമായി പറഞ്ഞാല്‍ അപകടം നടന്ന് ആറ് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് പൊലീസ് എഫ്.ഐ.ആര്‍ ഇടാന്‍ തയ്യാറായത്. അപകടം അറിയാന്‍ വൈകിയതു കൊണ്ടല്ല മറിച്ച് പൊലീസ് മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നത് .

https://www.facebook.com/mbnewsin/videos/342746793271899/

Advertisment