Advertisment

നഗരങ്ങളിലെ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തില്‍ അറബ് ലോകത്ത് റിയാദ് അഞ്ചാം സ്ഥാനത്ത്.

author-image
admin
New Update

റിയാദ്:  സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദ്  അറബ് ലോകത്തെ സിസിടിവി ക്യാമറകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത്, ഒരു ദശലക്ഷം ആളുകൾക്ക് 20 ക്യാമറകളാണുള്ളതെന്ന് കോംപാരൈല്‍ടെക് റിസർച്ച് സൈറ്റ് നടത്തിയ പഠനത്തിൽ വെക്തമാക്കുന്നു.

Advertisment

publive-image

കുറ്റകൃത്യങ്ങൾ തടയൽ, ട്രാഫിക് നിരീക്ഷണം, അനുയോജ്യമല്ലാത്ത അന്തരീക്ഷത്തിൽ കഴിയുന്ന ജനങ്ങള്‍ ,വ്യാവസായിക പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ,  ഡിജിറ്റൽ യുഗം സിസിടിവി ക്യാമറകളുടെ ഉപയോഗം വര്‍ദ്ധിച്ചതായി റിസര്‍ച്ച് സൈറ്റ് വെക്തമാക്കുന്നു.

ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതൽ സിസിടിവി നിരീക്ഷണത്തിലുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണെന്ന് പഠനം വെളിപ്പെടുത്തുന്നത് , എന്നിരുന്നാലും, യുകെയിലെയും ഇന്ത്യയിലെയും ചില നഗരങ്ങളും ധാരാളം ക്യാമറകളാൽ ചുറ്റപ്പെട്ടിരിക്കുന്നതായും സൈറ്റ് വെക്തമാക്കുന്നു.

ലോകമെമ്പാടുമുള്ള 150 ഓളം പ്രധാന നഗരങ്ങളിൽ ഉപയോഗത്തിലുള്ള സിസിടിവി ക്യാമറകളെക്കുറിച്ച് പഠിക്കുന്നതിനായി സർക്കാർ റിപ്പോർട്ടുകൾ, പോലീസ് വെബ്‌സൈറ്റുകൾ, വാർത്താ ലേഖനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഡാറ്റാ ഉറവിടങ്ങളും റിപ്പോർട്ടുകളും ശേഖരിച്ചാണ് പഠനം നടത്തിയിട്ടുള്ളത്.

അതില്‍ നിന്ന്  ലോകത്തെ ഏറ്റവും മികച്ച 20 നഗരങ്ങളുടെ  പഠനമാണ് വെളിപ്പെടുത്തുന്നത് , 18 നഗരങ്ങൾ ചൈനയിൽ നിന്നുള്ളതും 1 നഗരം (ലണ്ടൻ) യുകെയിൽ നിന്നുള്ളതും മറ്റൊന്ന് ഇന്ത്യയിലെ  ഹൈദരാബാദുമാണ്  കോംപാരൈല്‍ടെക് റിസർച്ച് സൈറ്റ് ലിസ്റ്റില്‍ പെട്ടിട്ടുള്ള നഗരങ്ങള്‍.

Advertisment