Advertisment

വെടിനിര്‍ത്തല്‍ ലംഘിച്ച്‌ നിയന്ത്രണരേഖയില്‍ പാക് ആക്രമണം; ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു; സൈന്യം ഒരു തീവ്രവാദിയെ വധിച്ചു

New Update

publive-image

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. രജൗരിയിലെ സുന്ദര്‍ബാനി മേഖലയിലാണ് സംഭവം.

വ്യാഴാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. തുടര്‍ന്ന്

ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.  കലാക്കോട്ട്‌ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ആണ് സുരക്ഷ സേന ഒരു തീവ്രവാദിയെ വധിച്ചത്.

കത്വയിലെ ഹീരാനഗര്‍ മേഖലയിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.

ഇവിടെ പാകിസ്ഥാന്റെ ആക്രമണത്തില്‍ പന്ത്രണ്ടോളം വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വീടുകൾക്ക് ഉള്ളിലേക്ക് വരെ ബുള്ളറ്റുകൾ എത്തി.

Advertisment