Advertisment

ജനസംഖ്യാ കണക്കെടുപ്പ് ;അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും വീടുകളിലെത്തുമ്പോള്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി

New Update

തിരുവനന്തപുരം: ജനസംഖ്യാ കണക്കെടുപ്പിനായി അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും വീടുകളിലെത്തുമ്പോള്‍ വിവരങ്ങള്‍ നല്‍കി ജനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി. ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലും തമ്മില്‍ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Advertisment

publive-image

പത്തു വര്‍ഷത്തിലൊരിക്കല്‍ രാജ്യത്ത് നടക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ ശേഖരിക്കുന്ന സാമ്പത്തിക, സാമൂഹ്യ, വ്യക്തിഗത വിവരങ്ങള്‍ നാടിന്റെ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള വിസകന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. അതിനാല്‍ കണക്കെടുപ്പിനായി അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമടങ്ങുന്ന എന്യുമറേറ്റര്‍മാര്‍ വീടുകളിലെത്തുമ്ബോള്‍ വിവരങ്ങള്‍ നല്‍കി ജനങ്ങള്‍ സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

വാസസ്ഥലം രേഖപ്പെടുത്തലും ഗൃഹനാഥന്റെ പേര്, അംഗങ്ങളുടെ എണ്ണം, വാസസ്ഥലത്തിന്റെ അവസ്ഥ, അടുക്കള, കുടിവെള്ളം, ശൗചാലയം, വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി സൗകര്യങ്ങളും സാമഗ്രികളും ഉള്‍പ്പെടെയുള്ള 33 ചോദ്യങ്ങളും വിവരങ്ങളും മാത്രമാണതില്‍ ശേഖരിക്കുന്നത്.

cenes tomjose respons
Advertisment