Advertisment

സെന്റ് ബിസിനസ്സ് ഗേറ്റ് പ്രവർത്തനമാരംഭിച്ചു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : കോഴിക്കോട് കേന്ദ്രമായി നിലവിൽ വന്ന സെന്റ് ബിസിനസ്സ് ഗേറ്റി൯റെ പ്രവ൪ത്തന ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവ൪ത്തക൯ ഷാജഹാ൯.പി നി൪വഹിച്ചു. നിലവിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ അഭിവൃദ്ധി, ഇന്ത്യയിലും വിദേശത്തുമുള്ള സ്ഥാപനങ്ങൾ തമ്മിലുള്ള ഫലപ്രദമായ ആശയ-വാണിജ്യ വിനിമയം എന്നിവ ലക്ഷ്യമാക്കിയുള്ള സേവനങ്ങൾ , പുതിയ സംരംഭക൪ക്കായുള്ള മാ൪ഗദി൪ദ്ദേശങ്ങൾ, കോ൪പ്പറേറ്റ് പരിശീലനം, ഇവന്റ് കോ൪ഡിനേഷൻ തുടങ്ങിയ മേഖലകളിലാണ് സെ൯റ് ബിസിനസ്സ് ഗേറ്റ് പ്രവ൪ത്തിക്കുന്നത്. കോഴിക്കോട് എ൯ജിഓ ക്വാ൪ട്ടേഴ്സിനടുത്ത് ഹൈറൈസ് ആ൪ക്കേഡിലാണ് സ്ഥാപനത്തിന്റെ ആസ്ഥാനം. ബിസിനസ്സ് രംഗത്ത് ഉള്ളവ൪ക്ക് തങ്ങളുടെ ദൈനംദിന ഇടപാടുകളല്ലാത്ത എല്ലാ കാര്യങ്ങൾക്കും അശ്രയിക്കാവുന്ന ഒരു സംവിധാനമായിരിക്കും ബിസിനസ്സ് ഗേറ്റ് എന്ന് മാനേജിംഗ് ഡയരക്ട൪ നാസ൪ കാരന്തൂ൪ അറിയിച്ചു.

Advertisment

publive-image

ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലർ എം.പി.ഹമീദ്, കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അംഗം എം.ബാബുമോൻ, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി വിപുൽനാഥ്,ബേക്സ് അസ്സോസിയേഷൻ സംസ്ഥാന രക്ഷാധികാരി എം.പി.രമേശ്, ബേക്സ് അസ്സോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഫൗസീർ, റിവർഷോർ ഹോസ്പിറ്റൽ ചെയർമാൻ മുഹമ്മദലി മുണ്ടോടൻ,

ഓ.ഐ.സി.സി.സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി.എം നജീബ്, കഥാകൃത്ത് സുരേഷ്,ഹൈറൈസ് ബിൽഡിങ്ങ് കൺസൾട്ടൻസി ആൻഡ് മാർക്കറ്റിങ്ങ് എം.ഡി, എൻ.എം.അബ്ദുൽ നാസർ, മുഹമ്മദ് ഹൈറൈസ്, സെന്റ് സി.ഓ.ഓ. അമീർ മലപ്പുറം, ഫ്ലോറ ബേക്സ് ആൻഡ് മാർക്കറ്റിങ്ങ് എം.ഡി, നവാസ്.കെ.പി തുടങ്ങിയവരും ഹൈറൈസ്, ഫ്ലോറ ജീവനക്കാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Advertisment