Advertisment

ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്നയാളുകള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്നയാളുകള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നാല്‍പത് ലക്ഷം പേര്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.

Advertisment

publive-image

സ്വകാര്യഭൂമിയില്‍ മാത്രമല്ല, സര്‍ക്കാര്‍ ഭൂമിയിലായാലും അവിടെ താമസിക്കുന്ന ആളുകള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് പൂരി പറഞ്ഞു.

കോളനികളിലെ താമസക്കാര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ വായ്പയെടുക്കാമെന്നും ഹര്‍ദീപ് പൂരി വ്യക്തമാക്കി.ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുരോഗമനപരവും വിപ്ലവകരവുമായ ചുവടുവയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ചരിത്രപരമെന്നാണ് ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം.'ഇതില്‍ രാഷ്ട്രീയമില്ല,​ ജനങ്ങള്‍ക്ക് പാര്‍ക്കുകളും വൈദ്യുതിയും ഓവുചാലുകളും ലഭിക്കും'- നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Advertisment