Advertisment

ഓണ്‍ലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമാണ് അടിയന്തിരമായി വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ദില്ലി: ബോധപൂര്‍വ്വം അക്രമങ്ങളും തീവ്രവാദവും വളര്‍ത്താൻ ശ്രമിക്കുന്ന ഓണ്‍ലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമാണ് അടിയന്തിരമായി വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. ഓണ്‍ലൈൻ മാധ്യമങ്ങളെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനമില്ല. അതിനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതിൽ എതിര്‍പ്പില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നടപടികൾ പാര്‍ലമെന്‍റിന്‍റെ തീരുമാനത്തിന് വിടണമെന്നും സോളിസിറ്റര്‍ ജനൽ തുഷാര്‍ മേത്ത വാദിച്ചു. സിവിൽ സര്‍വ്വീസിൽ മുസ്ലിം നുഴഞ്ഞുകയറ്റം എന്ന് ആരോപിച്ച് ഹിന്ദി വാര്‍ത്ത ചാനലായ സുദര്‍ശൻ ടിവി സംപ്രേക്ഷണം ചെയ്ത പരിപാടിക്കെതിരെയുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി ദൃശ്യമാധ്യമങ്ങളെ വിമര്‍ശിക്കുകയും ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടത്.

Advertisment