Advertisment

രോഗബാധിതരല്ലാത്ത പ്രവാസികളെ ഇന്ത്യയിലെത്തിക്കാന്‍ സഹായിക്കാമെന്ന യു.എ.ഇ അംബാസഡറുടെ നിര്‍ദ്ദേശം തത്കാലം സ്വീകരിക്കാനാകില്ലെന്ന് കേന്ദ്രം

New Update

ന്യൂഡല്‍ഹി: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗബാധിതരല്ലാത്ത പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന യു.എ.ഇ അംബാസഡറുടെ വാഗ്ദാനം തത്കാലം സ്വീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ പ്രവാസികളെ തിരികെ കൊണ്ടുവരാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി ഒരു ദൃശ്യമാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

publive-image

രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡറായ അഹമ്മദ് അല്‍ ബന്ന നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗബാധിതരെ യു.എ.ഇയില്‍ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രവാസികളെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്ന നിര്‍ദ്ദേശവും നടപ്പാകില്ല. അതേസമയം പ്രവാസികളുടെ പരാതിയില്‍ എംബസി ഇടപെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

uae covid expats
Advertisment