Advertisment

മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 4842 പേര്‍ക്ക്; മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കും

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 4842 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 147741 ആയി.

24 മണിക്കൂറിനിടെ 192 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 6931 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

മുംബൈയില്‍ മാത്രം 4062 പേരാണ് മരിച്ചത്. അതില്‍ 98 മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തതാണ്. 70878 പേര്‍ക്കാണ് മുംബൈയില്‍ കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1350 പേര്‍ക്കാണ്.

3661 പേര്‍ കൂടി രോഗമുക്തി നേടിയതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ഭേദമായവരുടെ എണ്ണം 77453 ആയി. 63342 പേര്‍ ചികിത്സയിലാണ്.

അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മഹാരാഷ്ട്രാ, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കും. ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാവും ജൂണ്‍ 26നും 29നും ഇടയില്‍ മൂന്ന് സംസ്ഥാനങ്ങളും സന്ദര്‍ശിക്കുക.

കോവിഡ് പ്രതിരോധത്തിനായി മൂന്ന് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികള്‍ കേന്ദ്ര സംഘം വിലയിരുത്തും. രാജ്യത്ത് കോവിഡ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ഗുജറാത്തില്‍ 29578 കേസുകളും തെലങ്കാനയില്‍ 11364 കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറംഗ കേന്ദ്രസംഘം കഴിഞ്ഞ ഏപ്രിലില്‍ പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

Advertisment