Advertisment

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ 5000 രൂപവരെ മൂല്യമുള്ള സമ്മാനങ്ങള്‍ സ്വീകരിക്കാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ 5000 രൂപവരെ മൂല്യമുള്ള സമ്മാനങ്ങള്‍ സ്വീകരിക്കാം. ഇതിന്‌ സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതില്ല. 1500 രൂപവരെ മൂല്യമുള്ള ഉപഹാരങ്ങളേ ഇതുവരെ കൈപ്പറ്റാമായിരുന്നുള്ളൂ.

Advertisment

publive-image

എ, ബി ഗ്രൂപ്പുകളില്‍പ്പെടുന്ന ജീവനക്കാര്‍ 5000 രൂപയിലധികം മൂല്യമുള്ള സമ്മാനങ്ങള്‍ സ്വീകരിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതിവാങ്ങണം. ഗ്രൂപ്പ് സി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 2000 രൂപവരെ മൂല്യമുള്ള ഉപഹാരങ്ങള്‍ സര്‍ക്കാരിന്റെ അനുമതികൂടാതെ കൈപ്പറ്റാം. 500 രൂപയിലധികം വിലയുള്ള സമ്മാനങ്ങള്‍ വാങ്ങരുതെന്നായിരുന്നു ഇതുവരെയുള്ള ചട്ടം.

മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരാണ് ഗ്രൂപ്പ് 'എ' വിഭാഗത്തില്‍. ഗസറ്റഡ് ഓഫീസര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഗ്രൂപ്പ് 'ബി'യിലും ക്ലറിക്കല്‍ തസ്തികയിലും മറ്റുമുള്ളവര്‍ ഗ്രൂപ്പ് 'സി'യിലും ഉള്‍പ്പെടുന്നു. സമ്മാനം കൈപ്പറ്റുന്നകാര്യത്തില്‍ ഇവരെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. പദവികളിലുള്ളവര്‍ക്ക്‌ തുല്യരാക്കുന്നതിനാണ് ഇതിനുള്ള ചട്ടം ഭേദഗതി ചെയ്തത്.

അടുത്ത ബന്ധുവല്ലാത്തവര്‍, സര്‍ക്കാര്‍ ജീവനക്കാരനുമായി ഔദ്യോഗികബന്ധമില്ലാത്ത സുഹൃത്തുക്കള്‍ എന്നിവരില്‍നിന്നു സ്വീകരിക്കുന്ന സൗജന്യയാത്ര, താമസസൗകര്യം തുടങ്ങിയവയാണ് പാരിതോഷികത്തിന്റെ പരിധിയില്‍ വരുന്നത്.

Advertisment