Advertisment

കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

New Update

publive-image

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേസുകൾ വർധിക്കുന്നത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്. കേസുകൾ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യക്തമാക്കി.

ഉത്സവ സീസണിൽ കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളിൽ 78 ശതമാനവും കേരളം ഉൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്. കോവിഡ്സൂപ്പർ സ്പ്രെഡ് സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Advertisment