Advertisment

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നിന്റെ വില വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

New Update

publive-image

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റെംഡെസിവിര്‍ എന്ന മരുന്നിന്റെ വില വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പുതിയ നിരക്ക് നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് എല്ലാ മരുന്ന് നിര്‍മാണ കമ്പനികള്‍ക്കും അയച്ചുനല്‍കിയിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ ഇത് നിലവില്‍വരും.

രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചപ്പോള്‍ റെംഡെസിവിറിന് ക്ഷാമം അനുഭവപ്പെട്ടിരുന്നു. റെംഡെസിവിര്‍ കയറ്റുമതി ചെയ്യുന്നത് ഏപ്രില്‍ 11ന് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു.

Advertisment