Advertisment

കേന്ദ്രഭരണ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ പ്രവര്‍ത്തിക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ അനുവദിക്കുന്നില്ല ;  അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കണമെന്ന് മുകുള്‍ വാസ്‌നിക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പോണ്ടിച്ചേരി: കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരുകളെ എന്‍.ഡി.എ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കോണ്‍ഗ്രസ് സര്‍ക്കാരുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും മുകുള്‍വാസ്‌നിക് പറഞ്ഞു.

Advertisment

publive-image

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികാഘോഷത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും വെല്ലുവിളിയെ അതിജീവിച്ച് വിജയകരമായി മുന്നോട്ട് പോകുകയാണെന്നും വാസ്‌നിക് പറഞ്ഞു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞയെടുക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

Advertisment