Advertisment

ആപ്പുകള്‍ക്ക് ചാരപ്രവര്‍ത്തനമുണ്ടോ?, ഡാറ്റ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു; ചൈനയുടെ നിരോധിച്ച 59 ആപ്പുകളെ കുറിച്ച് 70ഓളം ചോദ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ചൈനയുടെ നിരോധിച്ച 59 ആപ്പുകളെ കുറിച്ച് 70ഓളം ചോദ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. നിരോധനം സംബന്ധിച്ച് തങ്ങളുടെ ഭാഗം വ്യക്തമാക്കുവാന്‍ കേന്ദ്രസര്‍ക്കാറുമായി അടിയന്തര കൂടികാഴ്ച വേണം എന്ന ഈ ആപ്പുകളുടെ ആവശ്യത്തിന് മറുപടിയായാണ് കേന്ദ്രത്തിന്റെ ചോദ്യം. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇവയ്ക്ക് ഉത്തരം നല്‍കിയാല്‍ കൂടിയാലോചനയുടെ കാര്യം പരിഗണിക്കാം എന്നതാണ് കേന്ദ്ര നിലപാട്.

Advertisment

publive-image

ആപ്പുകള്‍ വഴി ശേഖരിക്കുന്ന വിവരങ്ങളുടെ സൂക്ഷിപ്പും, സുരക്ഷിതത്വവും?, ആപ്പുകള്‍ക്ക് ചാരപ്രവര്‍ത്തനമുണ്ടോ?, ഡാറ്റ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു ഇങ്ങനെ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ മുതല്‍ രാജ്യസുരക്ഷ സംബന്ധിച്ച ഗൌരവമായ ചോദ്യങ്ങള്‍ വരെ കേന്ദ്രം ആപ്പുകളോട് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അതേ സമയം നിരോധിക്കപ്പെട്ട ടിക്ടോക്ക്, ഹലോ ആപ്പുകളുടെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ഇത്തരം ഒരു ഇടപെടല്‍ നടന്നു എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയത്തില്‍ നിന്നും ഇത്തരം ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇതിന് അടിയന്തരമായി മറുപടി തയ്യാറാക്കി നല്‍കുമെന്നും കമ്പനി വക്താവ് അറിയിച്ചു.

latest news centrel govt all news chinese aap
Advertisment