Advertisment

കുവൈറ്റില്‍ ആറായിരത്തോളം പ്രവാസി എൻജിനീയർമാർ തസ്തിക മാറ്റി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 6000 പ്രവാസി എൻജിനീയർമാർ തസ്തിക മാറ്റി. സർട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാതായതോടെയാണ് എഞ്ചിനീയർമാർ മറ്റ് മേഖലകളിലേയ്ക്ക് ഇഖാമ മാറ്റി തുടങ്ങിയത്. തസ്തിക മാറ്റിയവരില്‍ ഭൂരിഭാഗം എഞ്ചിനീയർമാരും ഇന്ത്യക്കാരാണ്. എഞ്ചിനീയർമാർക്ക് ഇഖാമ പുതുക്കാൻ എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി നിർബന്ധമാക്കിയതിനെ തുടർന്നാണ് കുവൈറ്റില്‍ 6015 വിദേശി എൻജിനീയർമാർക്ക് തസ്തിക മാറ്റേണ്ടി വന്നത്.

Advertisment

publive-image

സർട്ടിഫിക്കറ്റ് പരിശോധനയുടെയും യോഗ്യതാ പരീക്ഷയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് എൻജിനീയേഴ്‌സ് സൊസൈറ്റി എൻഒസി നൽകുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ യോഗ്യത പരീക്ഷയിൽ 5000ത്തോളം എൻജിനീയർമാർ പരാജയപ്പെട്ടു. ആധികാരികമായ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒേട്ടറെ പേർ മുൻകൂട്ടി തസ്തിക മാറ്റി.

സൂപ്പർവൈസർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, മെയിൻറനൻസ് ടെക്നീഷ്യൻ, ജനറൽ ഒബ്സർവർ, വർക്കേഴ്സ് ഒബ്സർവർ, ഇലക്ട്രിക്കൽ മോണിറ്റർ, സിവിലിയൻ മോണിറ്റർ, കമ്പ്യൂട്ടർ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, സിസ്റ്റം അനലിസ്റ്റ്, മെക്കാനിക് ടെക്നീഷ്യൻ, പ്രോസസ് കോഒാഡിനേറ്റർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, തുടങ്ങിയ തസ്തികകളിലേക്കാണ് എൻജിനീയർമാർ വിസ മാറ്റിയടിച്ചത്.

kuwait kuwait latest
Advertisment