Advertisment

കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സിഎഫ് തോമസ്അന്തരിച്ചു. 81 വയസ്സായിരുന്നു .തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്. 9 തവണ നിയമസഭാംഗമായിട്ടുണ്ട്. 2001-ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു.

Advertisment

publive-image

കേരളാ കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരാളാണ് സിഎഫ് തോമസ്. ഒൻപത് തവണയാണ് അദ്ദേഹം ചങ്ങനാശേരി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭിയലെത്തിയത്. 2001-2006ല്‍ ഗ്രാമവിവകസനവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്.

കെഎസ് യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സിഎഫ് തോമസ് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കെഎം മാണിക്കൊപ്പം നിലനിന്ന തോമസ് മാണിയുടെ മരണത്തിന് പിന്നാലെ ജോസഫിനൊപ്പം നിലകൊണ്ടു.

cf thomas
Advertisment