Advertisment

കട്ടിപ്പാറയില്‍ സിഎഫ്എല്‍ടിസിക്ക് തുടക്കം

New Update

publive-image

Advertisment

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ സി.എഫ്.എല്‍.ടി.സി പ്രവര്‍ത്തന സജ്ജമായി. അമ്പായത്തോട് അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ കാമ്പസിലാണ് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

നൂറ് ബെഡോടു കൂടിയ വിപുലമായ സൗകര്യങ്ങള്‍ ഇതിനോടകം ഒരുക്കിക്കഴിഞ്ഞു. സി.എഫ്.എല്‍.ടി.സിയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഉറപ്പാക്കും.

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനായുള്ള മുഴുവന്‍ സംവിധാനങ്ങളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കിയത്. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം കൊടുവള്ളി നിയുക്ത എം.എല്‍.എ. ഡോ. എം.കെ. മുനീര്‍ നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലേക്ക് എം.എല്‍.എ. സമാഹരിച്ച പള്‍സ് ഓക്‌സി മീറ്റര്‍ അടങ്ങിയ പ്രതിരോധ ഉപകരണങ്ങളുടെ കിറ്റ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി തോമസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അനില്‍ ജോര്‍ജ്ജ്, മുഹമ്മദ് ഷാഹിം, ബേബി രവീന്ദ്രന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രേംജി ജയിംസ്, എ.കെ. അബൂബബക്കര്‍ കുട്ടി, അഷ്‌റഫ് പൂലോട്, സീന സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.ടി. ഹാരിസ്, ബെന്നി ടി. ജോസഫ്, ഷാന്‍ കട്ടിപ്പാറ, സലാം മണക്കടവന്‍, നോഡല്‍ ഓഫീസര്‍മാരായ പി.വി. ഗിരീഷ് കുമാര്‍, ഡോ. ഫെസിന ഹസ്സന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.എ. റഷീദ് സംസാരിച്ചു.

kozhikode news
Advertisment