സി എച്ച് സെന്റെറിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Sunday, April 14, 2019

ജിദ്ദ / തിരൂർ: വർഷന്തോറും വെട്ടം സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നൽകിവരുന്ന സൗജന്യ കുടിവെള്ള വിതരണത്തിന് ഇത്തവണയും തുടക്കം കുറിച്ചു. വെട്ടം, മംഗംലം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമ പ്രദേശത്തും കോളനികളിലും ദൈനം ദിനം കുടിവെള്ള വിതരണം നടത്തും.

 

കുടിവെള്ള വിതരണ ഉത്ഘാടനം പടിയം മുസ്ലീം ലീഗ് പ്രസിഡന്റ് പി എം മുസ്തഫ നിർവഹിച്ചു.വി എം കെ ബാപ്പുട്ടി,അബദുൽ ഹഖ് വി ടി, റാഫി കുന്നത്ത്,ഏ പി സലാം,വി എം കെ സലാം,റസാഖ് എ പി, ഇല്യാസ്,മുഹമ്മദ് കേരളം എന്നിവർ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകി

×