Advertisment

ചങ്ങനാശേരിയില്‍ കാറുകള്‍ കൂട്ടയിടിച്ച്‌ രണ്ട് മരണം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ചങ്ങനാശ്ശേരി: ചങ്ങനാശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. വാഴൂര്‍ റോഡിലെ തെങ്ങണ ജംഗ്ഷനിലാണ് ഞായറാഴ്ച്ച രാത്രി അപകടമുണ്ടായത്.

Advertisment

publive-image

കോട്ടയം കുമാരനല്ലൂര്‍ മംഗലത്ത് ഗോപാലകൃഷ്ണന്റെ മകന്‍ അനില്‍കുമാര്‍ (48), കൊല്ലം പുന്നത്ത് നോര്‍ത്ത് ഗീതാഭവനില്‍ കാര്‍ത്തിക് (33) എന്നിവരാണ് മരിച്ചത്.

കറുകച്ചാലിലെ റിലയന്‍സ് ട്രെന്‍ഡ്‌സ് സ്ഥാപനത്തില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ അനില്‍കുമാറും മാനേജരായ കാര്‍ത്തിക്കും സഞ്ചരിച്ച മാരുതി സെന്‍ കാറും ചങ്ങനാശേരിയില്‍ നിന്ന് മാമ്മൂട്ടിലേക്ക് വരികയായിരുന്ന ആരോണ്‍ പ്രിന്‍സും പിതാവും സഞ്ചരിച്ച സൈലോയും കൂട്ടിയിടിക്കുകയായിരുന്നു.

നാട്ടുകാര്‍ ഇരുവണ്ടികളിലെയും ആളുകളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

accident
Advertisment