Advertisment

ടാര്‍ഗറ്റ് നേടാത്ത ജീവനക്കാരെ നടുറോഡില്‍ മുട്ടിലിഴപ്പിച്ച് കമ്പനി: ശിക്ഷാവിധി വിവാദമായതോടെ ചൈനയിലെ കമ്പനി പൂട്ടിച്ച് അധികൃതര്‍

author-image
admin
Updated On
New Update

ബെയ്ജിങ്: ടാര്‍ഗറ്റ് കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ മനുഷ്യന്റെ ആത്മാഭിമാനം തന്നെ നഷ്ടമാകുന്ന രീതിയില്‍ ശിക്ഷ വിധിച്ച ചൈനീസ് കമ്പനി അടച്ചു പൂട്ടി.

Advertisment

സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ റോഡിലൂടെ മുട്ടിലിഴയിച്ചാണ് കമ്പനി ശിക്ഷ വിധിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് ഇത് വിവാദമായത്.

publive-image

കമ്പനിയുടെ പതാക പിടിച്ച് മുന്നെ പോകുന്ന ആളുടെ പിന്നാലെയാണ് ജീവനക്കാര്‍ മുട്ടിലിഴഞ്ഞ് ചെല്ലുന്നത്. അവസാനം പൊലീസ് ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ശിക്ഷ അവസാനിപ്പിച്ചത്.

ഈ ശിക്ഷ നടപടി കണ്ട് ഞെട്ടി നില്‍ക്കുന്ന നാട്ടുകരെയും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഈ സംഭവ വിവാദമായതോടെ ആണ് കമ്പനി പൂട്ടാന്‍ അധികൃതര്‍ തന്നെ തീരുമാനിച്ചത്.

Advertisment