Advertisment

ചൈന ഓപ്പണ്‍ ചാന്പ്യന്‍ഷിപ്പില്‍ കരോലിന മാരിന് കിരീടം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ചൈന ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ കരോലീന മാരിന്‍ കിരീടം സ്വന്തമാക്കി . കലാശപ്പോരാട്ടത്തില്‍ തായ്പേയി താരം തൈ സൂ യിങിനെയാണ് കരോലിന പരാജയപ്പെടുത്തിയത്.

publive-image

ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനുശേഷമാണ് കരോലിന തൈ സൂ യിങിനെ മുട്ടുകുത്തിച്ചത്. സ്‌കോര്‍- 14-21, 21-17, 21-18. കാല്‍മുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് കരോലീന മാരിന്‍ വിശ്രമത്തിലായിരുന്നു. ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലിറങ്ങിയ കരോലീന ഈ കിരീട നേട്ടത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

Advertisment