ചക്കുവള്ളി പ്രവാസി കൂട്ടായ്മ ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായ വിതരണം നടത്തി.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, September 10, 2018

റിയാദ് : കൊല്ലം ജില്ലയിലെ ചക്കുവള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കു പ്രവാസികളുടെ പ്രാദേശിക സംഘടനായ ചക്കുവള്ളി പ്രവാസി കൂട്ടായ്മ ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായ വിതരണം നടത്തി. ചക്കുവള്ളി പ്രവാസി കൂ’ായ്മയുടെ ഓഫിസില്‍ നട ചടങ്ങില്‍ കേരളത്തിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കും പറമ്പില്‍ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു .

ചക്കുവള്ളി പ്രവാസി കൂ’ായ്മയുടെ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം ഫിറോസ് കുംപറമ്പില്‍ പ്രവാസി കൂ’ായ്മ അംഗം ബൈജു ബഷീറിന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു ..

കൂട്ടായ്മ വൈസ് പ്രസിഡന്റ് നവാസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അക്കരയില്‍ ഷെഫീക്ക് ഉപഹാരം സമര്‍പ്പിച്ചു. വഹാബ് വൈശന്റയ്യത്ത്, ഹാരിസ് തോപ്പില്‍, ബൈജു ബഷീര്‍, നിസാം ഒമാന്‍ ടെല്‍, അര്‍ത്തിയില്‍ അന്‍സാരി, ഷെമീര്‍ അസീസ്, നിസാം മയ്യത്തുംകര എിവര്‍ പ്രസംഗിച്ചു. കമ്മിറ്റി അംഗം ബദര്‍ ശൂരനാട് സ്വാഗതവും അനസ് സലിം ചരുവിള നന്ദിയും പറഞ്ഞു .

 

 

×