Advertisment

ലോക്ഡൗൺ : ചാലക്കുടി കല്ലേലി ബാറില്‍ മദ്യ വില്‍പ്പനക്കിടെ മാനേജര്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

New Update

publive-image

തൃശൂർ ∙ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നടപ്പിലാക്കി വരുന്നതിനിടെ ഇത് ലംഘിച്ച് ബാറിൽ മദ്യവിൽപന തകൃതി. ബാറില്‍ മദ്യ വില്‍പ്പനക്കിടെ ബാർ മാനേജർ ഉൾപ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്. 36 കുപ്പി മദ്യവും എക്സൈസ് സംഘം പിടികൂടി. ചാലക്കുടി കല്ലേലി ബാറിലാണ് സംഭവം.

ലോക്ഡൗൺ ലംഘിച്ച് മദ്യവിൽപന നടത്തിയതിന് ബാർ ഉടമയ്ക്കെതിരെ കേസെടുക്കുമെന്നും ബാർ പൂട്ടി സീൽ ചെയ്യുമെന്നും എക്സൈസ് അധിതൃതർ അറിയിച്ചു. എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മദ്യവിൽപന പിടികൂടിയത്. ഏതാനും ദിവസങ്ങളായി ഇവിടെ രഹസ്യമായി കച്ചവടം നടന്നുവന്നിരുന്നതായി പറയുന്നു.

corona
Advertisment