Advertisment

ചാലക്കുടിപ്പുഴയിലെ നിറമാറ്റം- ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നുവെന്ന് നിറ്റാ ജലാറ്റിന്‍

New Update

ചാലക്കുടി: കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ കമ്പനിക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളുമായി കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ രംഗത്തു വന്നിരിക്കുയാണെന്ന് നിറ്റാ ജലാറ്റിന്‍ കമ്പനി. ചാലക്കുടിപ്പുഴയില്‍ നിറമാറ്റം ഉയര്‍ത്തി കാണിച്ച് കമ്പനിക്കെതിരെയുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ വിവിധ ശാസ്ത്ര ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാണിച്ചു.

Advertisment

publive-image

പുഴയില്‍ ഒഴുക്ക് കുറയുമ്പോഴുണ്ടാകുന്ന ആല്‍ഗേയുടെ സാന്നിധ്യമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് മുന്‍ വര്‍ഷങ്ങളില്‍ വിവിധ ശാസ്ത്ര ഏജന്‍സികളും സര്‍ക്കാര്‍ ഏജന്‍സികളും നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

എന്നിട്ടും എല്ലാ വര്‍ഷവും ഈ സമയത്ത് ഒരേ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ സ്ഥാപിത താല്‍പര്യമാണെന്നും അവരുടെ ലക്ഷ്യം നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനി പൂട്ടിക്കുകയെന്നത് മാത്രമാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

chalakudi puzha
Advertisment