കുവൈറ്റില്‍ ഉല്ലാസ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി 500 കെഡി മോഷ്ടിച്ചതായി പരാതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, September 12, 2018

കുവൈറ്റ് : കുവൈറ്റില്‍ ഉല്ലാസ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി 500 കെഡി മോഷ്ടിച്ചതായി പരാതി. ഉല്ലാസ കേന്ദ്രത്തിലെ ഒരു ദിവസത്തെ വാടകയാണ് നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് നുവൈസിബ് പൊലീസില്‍ ഉല്ലാസകേന്ദ്രത്തിന്റെ ഉടമ പരാതി നല്‍കി.

കാവല്‍ക്കാരന്‍ ഒരു സുഹൃത്തിനെ കാണാന്‍ പുറത്തു പോയ സമയത്താണ് വാതില്‍ തുറന്ന് മോഷ്ടാവ് അകത്തുകയറിയതെന്നാണ് റിപ്പോര്‍ട്ട്. വിരലടയാളം ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

×