Advertisment

കുവൈറ്റിലെ പ്രവാസികളില്‍ നിന്നും ശമ്പള നികുതിയും പിരിച്ചെടുത്തേക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ പ്രവാസികളില്‍ നിന്നും ശമ്പള നികുതിയും പിരിച്ചെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രവാസി നിക്ഷേപങ്ങള്‍ക്കുള്ള ഫീസ് അംഗീകാരം സംബന്ധിച്ചുള്ള വ്യത്യസ്ത കാഴ്ച്ചപാട് അവതരിപ്പിച്ച് കുവൈറ്റ് ചേംബര്‍ ഓപ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡംഗവും അല്‍ മുല്ല എക്‌സചേഞ്ച് കമ്പനി ചെയര്‍മാനുമായ അബ്ദുല്ല നജീബ് അല്‍ മുല്ലയാണ് രംഗത്തെത്തിയിരിക്കുന്നത്.

Advertisment

publive-image

ജീവനക്കാരുടെ അക്കൗണ്ടില്‍ ശമ്പളം നിക്ഷേപിച്ച ഉടന്‍ തന്നെ ശമ്പളത്തില്‍ നിന്നും ശമ്പളനികുതി പിരിച്ചെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു . ലഭിക്കുന്ന ശമ്പളത്തിന്റെ മൂല്യം അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളില്‍ നികുതിനിരക്ക് സംഘടിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായാണ് പ്രവാസികള്‍ക്ക് ഇരുട്ടടിയായി പുതിയ നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.

kuwait kuwait latest
Advertisment