Advertisment

പണം ചോദിച്ചിട്ട് നല്‍കിയില്ല; കാമുകിയെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ യുവാവിന്റെ ശ്രമം; കൊടുംക്രൂരത നടന്നത് ചണ്ഡീഗഡില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചണ്ഡീഗഡ്: കാമുകിയെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ചുകൊല്ലാന്‍ യുവാവിന്റെ ശ്രമം. ചണ്ഡീഗഡിലാണ് സംഭവം നടന്നത്. 20 ശതമാനം പൊള്ളലേറ്റ യുവതി (22 വയസ്) ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂലൈ ആറിന് രാത്രിയിലാണ് സംഭവം നടന്നത്.

രണ്ടായിരം രൂപ ചോദിച്ചിട്ട് നല്‍കാത്തതാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സാനിറ്റൈസര്‍ മുഖത്ത് ഒഴിച്ച് യുവാവ് തീ കൊളുത്തുകയായിരുന്നു.

കൊടുംക്രൂരതയ്ക്ക് ഇരയായ യുവതി ഷില്ലോംഗ് സ്വദേശിനിയാണ്. സംഭവത്തില്‍ യുവതിയുടെ കാമുകനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

Advertisment