Advertisment

അനുമതിയില്ലാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ആന്ധ്രാപ്രദേശില്‍ പ്രവേശിക്കരുതെന്ന് ചന്ദ്രബാബു നായിഡു

author-image
admin
New Update

Advertisment

അനുമതിയില്ലാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു.

പുതിയ ഉത്തരവോടെ സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍ നടക്കുന്ന കേസുകളില്‍ സി.ബി.ഐക്ക് ഇടപെടാനാവില്ല. അഴിമതി ആരോപണം മൂലം സി.ബി.ഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് ഇത്തരമൊരു ഉത്തരവിറക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

സി.ബി.ഐക്ക് പകരം ആന്ധ്രപ്രദേശ് അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി )ആണ് റെയ്ഡുകളും മറ്റ് പരിശോധനകളും നടത്തുക. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും പരിശോധന നടത്താന്‍ എ.സി.ബിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്താല്‍ സി.ബി.ഐക്ക് അനുമതിയുള്ളതാണ്. മുന്‍കൂര്‍ അനുമതി തേടേണ്ട കാര്യമില്ല. ആ അനുമതിയാണ് ആന്ധ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ദുഷ്ടലാക്കോടോ ഉപയോഗിക്കുന്നതായി നിരവധി ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആന്ധ്രാ സര്‍ക്കാരിന്റെ നീക്കം.

Advertisment