Advertisment

ഗുജറാത്തില്‍ 2000 ജീവനുകള്‍ വിഴുങ്ങിയ മോദി രാക്ഷസന്‍  ; മുത്തലാഖ് കൊണ്ടു വന്നത് മുസ്ലീംകളെ ജയിലിലിടുക എന്ന ലക്ഷ്യത്തോടെയാണെന്ന് ചന്ദ്രബാബു നായിഡു ; തെലങ്കാനയില്‍ നിന്നും ടി.ഡി.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കഡപ്പ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മോദി രാക്ഷസനാണെന്ന് കഡപ്പയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 2002ലെ ഗോദ്ര സംഭവത്തിന് ശേഷം ഗുജറാത്തില്‍ 2000 ജീവനുകള്‍ വിഴുങ്ങിയ ആളാണ് മോദിയെന്നും താനാണ് ആദ്യമായി മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയെന്നും നായിഡു അവകാശപ്പെട്ടു.

Advertisment

publive-image

മോദി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി യു.പി, കശ്മീര്‍ തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ കടുത്ത പരീക്ഷണമാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് കൊണ്ടു വന്നത് മുസ്്‌ലിംകളെ ജയിലിലിടുക എന്ന ലക്ഷ്യത്തോടെയാണെന്നും നായിഡു ആരോപിച്ചു.

അതേ സമയം തെലങ്കാനയില്‍ നിന്നും ടി.ഡി.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും നായിഡു വ്യക്തമാക്കി. ടി.ഡി.പി മത്സരിക്കുന്നത് വോട്ടുകള്‍ വിഭജിക്കുന്നതിനും ഇതുവഴി ടി.ആര്‍.എസിനും ബി.ജെ.പിക്കും സഹായകരമാവുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് മത്സര രംഗത്തു നിന്നും പിന്‍മാറുന്നതെന്നും അദ്ദേഹം അറിയിച്ചു.

Advertisment