Advertisment

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സിംഘുവിലെത്തി

New Update

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രക്ഷോഭ കേന്ദ്രമായ സിംഘുവിലെത്തി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്.

Advertisment

publive-image

അതേസമയം, കര്‍ഷകരും കേന്ദ്ര സര്‍ക്കാറുമായുള്ള ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. 40 കര്‍ഷകരാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചക്കായി വിഗ്യാന്‍ ഭവനിലെത്തിയത്. ചര്‍ച്ചയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കര്‍ഷക നേതാവ് രാകേഷ് ടികാത് പറഞ്ഞു.

ചര്‍ച്ചക്ക് പോസിറ്റീവ് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. കര്‍ഷകരുമായുള്ള കൂടിക്കാഴ്ചക്ക് മുമ്ബായി തോമര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. കേന്ദ്ര മന്ത്രി പീയുഷ് ഗോയലും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

CHANDRASEKHAR AASAD
Advertisment