Advertisment

റോഡ് പുറമ്പോക്കിൽ താമസിക്കുന്ന വൃദ്ധരായ അസീസ് ലൈല ദമ്പതികൾക്ക് കൈത്താങ്ങായി ചാണ്ടി ഉമ്മൻ

New Update

publive-image

Advertisment

എരുമേലി: എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ പുറമ്പോക്കിൽ താമസിക്കുന്ന അസീസ് ലൈല വൃദ്ധ ദമ്പതികളുടെ ബുദ്ധിമുട്ടുകൾ പത്ര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തിരുന്നു.

ഈ വാർത്ത ശ്രദ്ധയിൽ പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ്‌ നേതാവുമായ ചാണ്ടി ഉമ്മൻ എരുമേലി യൂത്ത് കെയറുമായി ബന്ധപ്പെടുകയും യൂത്ത് കെയർ ജനറൽ കൺവീനർ ബിനു മറ്റക്കരയുടെ നേതൃത്വത്തിൽ ഈ കുടുംബത്തെ സന്ദർശിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എരുമേലിയിൽ എത്തിചേർന്ന ചാണ്ടി ഉമ്മൻ ഈ കുടുംബത്തിന്റെ ആറു മാസത്തേക്കുള്ള മുഴുവൻ ചെലവും ഏറ്റെടുക്കുകയും അതിന്റെ ചുമതല എരുമേലി യൂത്ത് കെയറിനു നൽകുകയും ചെയ്തു.

യൂത്ത് കെയറിന്റെ നേതൃത്വത്തിൽ ഇവരെ സന്ദർശിച്ച ചാണ്ടി ഉമ്മനൊപ്പം കെപിസിസി സെക്രട്ടറി അഡ്വ: പി.എ സലിം, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ, പ്രകാശ് പുളിക്കൻ, ടി വി ജോസഫ്, ഫസ്സിം ചുടുകാട്ടിൽ, ജോൺസൻ പുഞ്ചവയൽ, നാസർ പനച്ചി, പ്രകാശ് പള്ളിക്കൂടം, ലിസി സജി, സുനിൽ മണ്ണിൽ, ഷെഹിം വിലങ്ങുപാറ, റിൻസ് വടക്കേടത്, അൻസർ നജീബ്, അസ്ഹർ കറുകാഞ്ചേരിൽ, ദിഗീഷ്, സുഹൈൽ പെഴുംകാട്ടിൽ, ടിൻസ് കല്ലുപുറക്കൽ, ബിജു ചെറുവള്ളി, ഏണസ്ട്, റോഷൻ കണിയാൻപറമ്പിൽ, ബിനോഷ് വേങ്ങത്താനം, നെടുംപുറം, നിസാം ഉൽ ഹക്ക്, ഷിജോ ചേരുവാഴക്കുന്നേൽ, എം എസ് നാസർ തുടങ്ങിയവർ പങ്കെടുത്തു.

chandy oommen
Advertisment