Advertisment

അയ്യപ്പഭക്തരുടെ കണ്ണീരിന് വിശ്വാസികൾ മറുപടി നൽകും: ടോമി കല്ലാനിയുടെ പ്രചരണ വേദിയില്‍ ചാണ്ടി ഉമ്മൻ

New Update

publive-image

Advertisment

മുണ്ടക്കയം: നന്മയുടെ രാഷ്ട്രീയത്തിൻ്റെ പര്യായമാണ് ടോമി കല്ലാനിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ. ഇടതു സർക്കാരിൻ്റെ വിശ്വാസ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ്. അയ്യപ്പഭക്തരുടെ കണ്ണുനീർ ഈ മണ്ണിലും സന്നിധാനത്തും വീണിട്ടുണ്ട്. ആ കണ്ണുനീർ ഒരു സുനാമിയായി പിണറായി വിജയനെയും കൂട്ടരെയും അറബിക്കടലിൽ വലിച്ചെറിയുമെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറിൽ കാലങ്ങളായി വികസനമില്ലാതെ കിടക്കുകയാണ്. ഈ മണ്ഡലത്തിൽ പല അടിസ്ഥാന കാര്യങ്ങളിലും പുരോഗതി കൈവരിക്കേണ്ടതുണ്ട്. കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം. ആശുപത്രികളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്. നാട്ടിൽ ഐക്യം നിലനിൽക്കേണ്ടതുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കുളത്തുങ്കൽ ജംഗ്ഷനിൽ നിന്നും സ്ഥാനാർത്ഥിക്കൊപ്പം ചാണ്ടി ഉമ്മൻ തുറന്ന വാഹനത്തിൽ പര്യടനവും നടത്തിയാണ് മടങ്ങിയത്.

chandy oommen tomy kallani
Advertisment