Advertisment

ഉമ്മൻ ചാണ്ടിക്കുവേണ്ടി കളം പിടിച്ച് ചാണ്ടി ഉമ്മൻ...

New Update

publive-image

Advertisment

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പുതുപ്പള്ളിയിൽ

ഉമ്മൻ ചാണ്ടിയുടെ വിജയം ഉറപ്പിച്ച് ചാണ്ടി ഉമ്മൻ. ഇന്നലെ പുതുപ്പള്ളി മണ്ഡലത്തിലായിരുന്നു ചാണ്ടി ഉമ്മൻ്റെ നിശബ്ദ പര്യടനം.

ഇന്നലെ വൈകിട്ട് പുതുപ്പള്ളിയിൽ സംഘടിപ്പിച്ച ഈവനിംഗ് വാക്ക് വിത്ത് ചാണ്ടി ഉമ്മൻ എന്ന പേരിൽ നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് സാധാരണക്കാർ യുവ നേതാവിനോട് പങ്കുവച്ചത്.

പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും രാവിലെ മുതൽ ചാണ്ടി ഉമ്മൻ പര്യടനം നടത്തി. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനായിരുന്നു പ്രാധാന്യം കൊടുത്തത്.

സാധാരണക്കാരുൾപ്പടെയുള്ളവരുടെ പ്രതികരണം യുഡിഎഫ് ക്യാമ്പിന് വമ്പൻ വിജയത്തിനുള്ള പ്രതീക്ഷയാണ് നൽകുന്നത്. പരസ്യ പ്രചാരണത്തിന്റെ അവസാനദിനമായ ഞായറാഴ്ച കന്യാകുമാരിയിലായിരുന്നു ചാണ്ടി ഉമ്മൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ.

kottayam news
Advertisment