Advertisment

മുഖ്യമന്ത്രിക്ക് ക്രിസ്തുമസ് ഉപഹാരവുമായി ചങ്ങനാശ്ശേരി അതിരൂപത

New Update

publive-image

Advertisment

തിരുവനന്തപുരം: ചങ്ങനാശ്ശേരിഅതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യമന്ത്രി പിണറായിവിജയനെ സന്ദർശിച്ചു. തികച്ചും സൗഹൃദസന്ദർശനമായിരുന്നു എന്ന് അദ്ദേഹത്തോട് അടുത്ത വൃന്ദങ്ങൾ അറിയിച്ചു.

ക്രിസ്തുമസ് സമ്മാനമായി ക്രിസ്തുമസ് ട്രീയും മുഖ്യ മന്ത്രിക്കു മാർ തറയിൽ കൈ മാറി .അദ്ദേഹത്തോടൊപ്പം തിരുവനന്തപുരം തിരുവനന്തപുരം ലൂര്‍ദ്ദ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും തിരുമല പളളി വികാരിയുമായ ഫാദർ സോണി മുണ്ടുനടക്കലും ഉണ്ടായിരുന്നു .

മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഈ സന്ദർശനത്തിന് രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം നൽകുന്നു. ചങ്ങനാശ്ശേരി അതിരൂപതാ അദ്ധ്യക്ഷൻ ദീപികദിനപത്രത്തിൽ എഴുതിയ ലേഖനം കേരളത്തിൽ വൻപിച്ച രാഷ്ട്രീയ മാറ്റത്തിനു ഇടയായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു മേൽക്കൈ ലഭിച്ച സാഹചര്യം ക്രൈസ്തവ വോട്ടുകളുടെ പുനഃക്രമീകരണം നടന്നതിലൂടെയാണ് എന്ന് തെരഞ്ഞെടുപ്പ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു .

യുഡിഎഫ് വർഗീയ കക്ഷിയായ വെൽഫെയർ പാർട്ടിയുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ബാന്ധവത്തെ മാർ പെരുംതോട്ടം എതിർത്തിരുന്നു . അതേസമയം EWS നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ എടുത്ത തീരുമാനത്തെ അതിരൂപത നേരത്തെ അഭിനന്ദിച്ചിരുന്നു.

changanacherry archdiocese
Advertisment