Advertisment

ചങ്ങനാശേരിയുടെ നിയുക്ത എംഎൽഎ അഡ്വ. ജോബ് മൈക്കിളിന് സ്വീകരണമൊരുക്കി ചങ്ങനാശ്ശേരി അസോസിയേഷൻ കുവൈറ്റ്

New Update

publive-image

Advertisment

കുവൈറ്റ്‌: ചങ്ങനാശ്ശേരിയുടെ നിയുക്ത എംഎൽഎ അഡ്വ. ജോബ്‌ മൈക്കിളിന് സ്വീകരണമൊരുക്കി ചങ്ങനാശ്ശേരി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ. സൂം മീറ്റിംങ്ങിലൂടെയാണ് ചങ്ങനാശ്ശേരി അസോസിയേഷൻ അഡ്വ.ജോബ്‌ മൈക്കിളിന് സ്വീകരണം ഒരുക്കിയത്. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അസോസിയേഷൻ പ്രസിഡൻറ് ശ്രീ ആൻറണി പീറ്റർ അധ്യക്ഷനായിരുന്നു.

മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ എല്ലാവരും സന്നിഹിതരായിരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. ബിജോയ് പുരുഷോത്തമൻ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ രക്ഷാധികാരി ശ്രീ.സുനിൽ പി ആൻറണി,അസോസിയേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ. അനിൽ പി അലക്സ്, അസോസിയേഷൻ വൈസ് പ്രസിഡൻറ് ശ്രീ.പി കെ മധു, അസോസിയേഷൻ കുവൈറ്റ്‌ - ചങ്ങനാശേരി കോർഡിനേറ്റർ ശ്രീ. മഞ്ചു നെടിയകാലാപറമ്പിൽ, തുടങ്ങിയവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു.

മുഴുവൻ മാനേജ്മെന്റ്‌ കമ്മിറ്റി അംഗങ്ങളും അസോസിയേഷൻ സ്ഥാപക അംഗങ്ങളും സ്വയം പരിചപ്പെടുത്തുകയും നിയുക്ത എം എൽ എ യ്ക്ക്‌ ആശംസകൾ അറിയിക്കുകയും മുന്നോട്ടുള്ള പ്രവർത്തനത്തിനു പിന്തുണ വാഗ്ദ്വാനം ചെയ്യുകയും ചെയ്തു.

ചങ്ങനാശ്ശേരിയുടെ കുടിവെള്ളപ്രശ്നത്തിന് അടിയന്തര നടപടി കൈക്കൊള്ളുമെന്നും കെസി പാലം പൊളിച്ചു അവിടെ പുതിയ ആർച്ച്‌ ആർച്ച് പാലം നിർമ്മിക്കുവാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രവാസികളുടെ പ്രശ്നങ്ങൾ നന്നായി അറിയാവുന്ന ആളെന്ന നിലയിൽ പ്രവാസി വിഷയങ്ങളിൽ അനുകൂല നിലപാടുകൾ സ്വീകരിച്ച്‌ മുന്നോട്ടു പോകുമെന്നും മുഴുവൻ പ്രവാസി സമൂഹത്തിന്റെ പരിപൂർണ്ണ പിന്തുണ ഈ കാര്യത്തിലൊക്കെ വേണമെന്നും നിയുക്ത എം എൽ എ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ട്രഷറർ ബൈജു കെ തോമസ്‌ യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

Advertisment