Advertisment

ചങ്ങനാശേരി ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുമരണം; അപകടമുണ്ടായത് മത്സരയോട്ടം നടത്തുന്നതിനിടെ

New Update

publive-image

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ചങ്ങനാശ്ശേരി ബൈപ്പാസിലാണ് അപകടമുണ്ടായത്. പുഴവാത് സ്വദേശി മുരുകന്‍ ആചാരി, സേതുനാഥ് നടേശന്‍, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. ഒരു വഴിയാത്രക്കാരനും പരിക്കേറ്റു.

ബുധനാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. ശരത് ഓടിച്ച ബൈക്ക് അമിതവേഗത്തിൽ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മത്സരയോട്ടം നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. മൂന്നുദിവസമായി റോഡിൽ മത്സരയോട്ടം നടക്കുന്നതായി നാട്ടുകാർ പറയുന്നു.

Advertisment