Advertisment

ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും

New Update

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫിന് ഭൂരിപക്ഷമുള്ള കൗൺസിലിൽ ധാരണ അനുസരിച്ചാണ് ഭരണ മാറ്റം നടക്കുന്നത്. നേരത്തെ കേരള കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു.

Advertisment

publive-image

ധാരണ പാലിക്കാൻ ജോസ് കെ മാണി വിഭാഗം തയാറയതോടെ ജോസഫ് വിഭാഗത്തിലെ സാജൻ ഫ്രാൻസിസ് ചെയർമാനാകും. കോൺഗ്രസും കേരള കോൺഗ്രസും അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട് . കോൺഗ്രസിലെ ഷൈനി ഷാജി ഉപാധ്യക്ഷയാകും. ഇതിന് മാറ്റങ്ങൾ വരണമെങ്കിൽ വൻ അട്ടിമറി തന്നെ നടക്കേണ്ടിവരും.

37 അംഗ കൗൺസിലിൽ യുഡിഎഫിന് 19 ഉം എൽഡിഎഫിന് 12 ഉം ബിജെപിക്ക് 4 ഉം അംഗങ്ങളാണുള്ളത്. ശേഷിക്കുന്ന രണ്ട് പേർ സ്വതന്ത്രരാണ്.

Advertisment