Advertisment

ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി പി.എസ്. ശ്രീധരന്‍പിള്ളയെ ഉറപ്പിച്ചു. പ്രഖ്യാപനം പിന്നീട്. പി സി തോമസിന്‍റെ ആവശ്യം ബിജെപി തള്ളി

New Update

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബി.ജെ.പി.യുടെ പി.എസ്. ശ്രീധരന്‍പിള്ളയെതന്നെ വീണ്ടും എന്‍.ഡി.എ. സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായതായി സൂചന. വീണ്ടും മത്സരിക്കാന്‍ ശ്രീധരന്‍പിള്ള ആദ്യം വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംഘപരിവാര്‍, ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ നടത്തിയ സമ്മര്‍ദത്തില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു .

Advertisment

publive-image

അതേസമയം , എന്‍.ഡി.എ. യോഗത്തിനു ശേഷമേ പ്രഖ്യാപനം ഉണ്ടാകൂ എന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കഴിഞ്ഞതവണ ചെങ്ങന്നൂരില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നതാണ് ശ്രീധരന്‍പിള്ളയെ വീണ്ടും മത്സരിപ്പിക്കുന്നതിന് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ശ്രീധരന്‍പിള്ള തന്നെ സ്ഥാനാര്‍ഥിയാകണമെന്ന് എന്‍.ഡി.എ. ഘടകകക്ഷികളും ബി.ജെ.പി. നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

publive-image

ശ്രീധരന്‍പിള്ളയല്ല സ്ഥാനാര്‍ഥിയെങ്കില്‍ ഈ സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പി.സി. തോമസ് ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത്ഷായെ അറിയിച്ചിരുന്നു. വെള്ളിയാഴ്ചത്തെ നേതൃയോഗത്തിനുശേഷം ബി.ഡി.ജെ.എസ്. നേതാക്കളും പി.എസ്. ശ്രീധരന്‍പിള്ളയെ പിന്തുണയ്ക്കാമെന്ന്‍ അറിയിച്ചിട്ടുണ്ട് .

bjp pc thomas chengannur byelection
Advertisment