Advertisment

വാര്‍ത്താ ചാനലുകളില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൂടുമാറ്റം ! സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രമോദ് രാമന്‍ മനോരമ ന്യൂസ് വിട്ടു. പ്രമോദ് രാമന്‍ ഇനി മീഡിയാ വണ്‍ എഡിറ്റര്‍ ! ഇന്ത്യയിലെ ആദ്യ തത്സമയ വാര്‍ത്താ അവതാരകനെ ഒപ്പം ചേര്‍ത്ത് മീഡിയാവണ്‍. മനോരമയുടെ തുടക്കം മുതല്‍ വാര്‍ത്താവിഭാഗത്തിന്റെ ചുമതലക്കാരനായിരുന്ന പ്രമോദ് രാമന്‍ ചാനല്‍ വിട്ടതോടെ പുതിയതാരെന്ന ചര്‍ച്ച സജീവം ! മീഡിയാവണ്‍ വിട്ട രാജീവ് ദേവരാജ് മാതൃഭൂമി ന്യൂസിന്റെ തലവനാകും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: മലയാള വാര്‍ത്താചാനല്‍ രംഗത്ത് വീണ്ടും മാധ്യമ പ്രവര്‍ത്തകരുടെ കൂടുമാറ്റം. മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രമോദ് രാമന്‍ മനോരമ വിട്ട് മീഡിയാവണ്ണില്‍ ചേക്കേറി. മീഡിയാവണ്‍ വിട്ട് മാതൃഭൂമിയിലേക്ക് പോയ രാജീവ് ദേവരാജിന്റെ പകരക്കാരനായി എഡിറ്ററായാണ് പ്രമോദിന്റെ നിയമനം.

മനോരമ ന്യൂസില്‍ ശ്രദ്ധേയമായ പല പരിപാടികളുടെയും ചുമതലക്കാരനായിരുന്നു പ്രമോദ് രാമന്‍. മനോരമയുടെ ന്യൂസ് മേക്കര്‍ പരിപാടിയുടെ അവതരണ ചുമതലയും പ്രമോദ് രാമനായിരുന്നു. ചാനലിന്റെ രാവിലെ ഏഴുമുതല്‍ അവതരിപ്പിച്ചിരുന്ന പുലര്‍വേളയില്‍ പ്രമോദ് എന്നും അവതാരകനായിരുന്നു.

ഇന്ത്യയില്‍ ആദ്യമായി ഒരു സാറ്റലൈറ്റ് ചാനലില്‍ തത്സമയ വാര്‍ത്ത വായിച്ച മാധ്യമ പ്രവര്‍ത്തകന്‍ പ്രമോദ് രാമനായിരുന്നു. ഏഷ്യാനെറ്റിന് വേണ്ടി 1995 സെപ്റ്റംബര്‍ 30നാണ് പ്രമോദ് ആദ്യമായി വാര്‍ത്ത അവതരിപ്പിച്ചത്. ഫിലിപ്പിന്‍സില്‍ നിന്നായിരുന്നു ഇന്ത്യയിലെ ആദ്യ തത്സമയ വാര്‍ത്താ അവതരണം.

ദേശാഭിമാനിയിലൂടെ മാധ്യമപ്രവര്‍ത്തന രംഗത്ത് എത്തിയ പ്രമോദ് രാമന്‍, പിന്നീട് സദ് വാര്‍ത്തയില്‍ എത്തി. അവിടെ നിന്നും ഏഷ്യാനെറ്റില്‍ എത്തിയ പ്രമോദ് പിന്നീട് ഇന്ത്യാവിഷന്‍ തുടങ്ങിയപ്പോള്‍ അതിന്റെ ഭാഗമായി. മനോരമ ന്യൂസ് ചാനല്‍ തുടങ്ങിയപ്പോള്‍ മുതല്‍ പ്രധാന ചുമതലക്കാരനായിരുന്നു.

എഴുത്തുകാരന്‍ കൂടിയായ പ്രമോദ് നിരവധി കഥകള്‍ എഴുതിയിട്ടുണ്ട്. നേരത്തെ ഉണ്ണി ബാലകൃഷ്ണന്‍ ഒഴിഞ്ഞ ന്യൂസ് ഓഫ് ചീഫ് പദവിയിലേക്കാണ് രാജീവ് ദേവരാജ് ചുമതലയേല്‍ക്കുന്നത്. ഇന്ത്യാവിഷനിലും മനോരമയിലും നിര്‍ണായക പദവികള്‍ വഹിച്ച രാജീവ് ന്യൂസ് 18 കേരളയില്‍ എഡിറ്ററായിരുന്നു.

അവിടെ നിന്നാണ് രാജീവ് ദേവരാജ് മീഡിയോ വണ്ണിലേക്ക് പോയത്. ഇരുവരും ജൂലൈ ഒന്നിന് ചുമതലയേല്‍ക്കും.

kochi news
Advertisment