Advertisment

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിനുകളുടെ സമയക്രമത്തിൽ നാളെ മുതൽ മാറ്റം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് ദക്ഷിണ റെയിൽവെ.

17, 18, 21, 22, 23 തീയതികളിൽ രാത്രി 9.35ന് ഗുരുവായൂരിൽനിന്നു പുറപ്പെടേണ്ട ചൈന്നെ എഗ്മോർ ഒരു മണിക്കൂർ വൈകി 10.35ന് പറുപ്പെടും. 20ന് ഗുരുവായൂരിൽനിന്നു പുറപ്പെടേണ്ട ചെന്നെ എഗ്മോറും ഒരു മണിക്കൂർ വൈകും.

മാംഗ്ലൂർതിരുവനന്തപുരം എക്‌സ്പ്രസ് 17, 18, 21, 23 തീയതികളിൽ ഒരു മണിക്കൂർ ആലുവയിൽ നിർത്തിയിടും. 18നുള്ള ഭവ്‌നഗർകൊച്ചുവേളി എക്‌സ്പ്രസും കളമശ്ശേരിയിൽ രണ്ടുമണിക്കൂറോളം നിർത്തിയിടും. നിസാമുദ്ദീൻ, ഗംഗാനഗർകൊച്ചുവേളി, പട്‌നഎറണാകുളം, വെരാവൽ എക്‌സ്പ്രസ്, ഗാന്ധിധാം എന്നീ ട്രെയിനുകളുടെ സമയക്രമത്തിലും നിയന്ത്രണമുണ്ടാകും.

18ന് കൊല്ലത്തു നിന്നും കന്യാകുമാരിയിലേക്കുള്ള മെമു സർവീസ് പൂർണമായും റദ്ദാക്കിയിട്ടുണ്ട്. കൊല്ലം സ്റ്റേഷനിലെ നടപ്പാലം തുറക്കുന്നതിന്റെ ഭാഗമായാണിത്. 18നുള്ള ജനശതാബ്ദി എക്‌സ്പ്രസിനും ബാംഗ്ലൂർകന്യാകുമാരി എക്‌സ്പ്രസിനും കൊല്ലത്ത് വേഗനിയന്ത്രണമുണ്ടാകും.

Advertisment