Advertisment

ക്വാറന്റൈന്‍ വ്യവസ്ഥകളിലെ ആശയക്കുഴപ്പം: യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു; യാത്രക്കാരുടെ പ്രതിഷേധം നാടകീയ രംഗങ്ങള്‍ക്കും ഇടയാക്കി; വീഡിയോ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ക്വാറന്റൈന്‍ വ്യവസ്ഥകളിലെ ആശയക്കുഴപ്പം മൂലം യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു. യുകെയില്‍ നിന്ന് 250 യാത്രക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

യു.കെയില്‍ നിന്നുള്ള യാത്രക്കാരെ കൊവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായാലും ഹോം ഐസൊലേഷനില്‍ പോകുന്നതിനു മുമ്പ് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ അയയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വെള്ളിയാഴ്ച രാവിലെ പറഞ്ഞിരുന്നു.

കൊവിഡ്‌ പോസിറ്റീവ് ആയവരെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. പരിശോധനാ ഫലം നെഗറ്റീവ് ആയവരെ ഏഴ് ദിവസത്തേക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും പിന്നീട് ഹോം ക്വാറന്റീനില്‍ വിടുമെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍, ലണ്ടനില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ ലാന്‍ഡുചെയ്ത് കഴിഞ്ഞാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. വ്യവസ്ഥകള്‍ മാറിയത് അറിയാതെ എത്തിയ യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി. ഏഴ് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയൂവെന്ന് മലയാളികള്‍ അടക്കമുള്ള യാത്രക്കാരോട് അധികൃതര്‍ പറഞ്ഞു.

അപ്രതീക്ഷിതമായി ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ വന്ന മാറ്റം യാത്രക്കാരെയും പ്രതിസന്ധിയിലാക്കി. തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് യു.കെയില്‍നിന്നുള്ള വിമാന യാത്രയ്ക്ക് വിലക്ക് വന്നതിനുശേഷമുള്ള ആദ്യ വിമാനമാണ് വെള്ളിയാഴ്ച രാവിലെ ന്യൂഡല്‍ഹിയിലെത്തിയത്.

Advertisment