ദീപികയുടെ മേക്കോവറിൽ ഞെട്ടി ആരാധകർ

ഫിലിം ഡസ്ക്
Thursday, April 18, 2019

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ഛപാക്’. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ആരാധകര്‍ ഏറെയുള്ള ദീപിക പദുക്കോണ്‍ ആണ് ‘ഛപാക്’ എന്ന ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായെത്തുന്നത്. ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ് ലക്ഷ്മിയായുള്ള ദീപികയുടെ വീഡിയോ. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഞെട്ടിയിരിക്കുകയാണ് ആരാധകർ. കാരണം പുതിയ മേക്കോവറിൽ അത്രമേൽ രൂപ സാദൃശ്യമുണ്ട് ലക്ഷ്മിയുമായി ദീപികയ്ക്ക്.

‘മാല്‍തി’ എന്നാണ് സിനിമയില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘എന്നെന്നും എന്നോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം’ എന്ന കുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദീപിക ട്വിറ്ററില്‍ പങ്കുവെച്ചത്. 2020 ജനുവരി 10 ന് ചിത്രം തീയറ്ററുകളിലെത്തും എന്നാണ് അണിയറ പ്രവര്‍ത്തകർ പറയുന്നത്.

×