Advertisment

കൽ‌ബുർഗിയുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു ; ആറ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് കൊലപാതകം നടന്ന് നാലു വര്‍ഷത്തിന് ശേഷം 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: കന്നട സാഹിത്യകാരൻ ഡോ. എം എം കൽ‌ബുർഗിയുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് ആറ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

Advertisment

publive-image

അമോല്‍കലെ, ഗണേഷ് മിസ്കിന്‍, പ്രവീണ്‍പ്രകാശ് ചറ്റുര്‍, വാസുദേവ് സൂര്യവംശി, ശരദ് കലാസ്കര്‍, അമിത് ബഡ്ഡി എന്നിങ്ങനെ ആറുപേർക്കെതിരെയാണ് കുറ്റപത്രം.

പുരോഗമനാശയങ്ങള്‍ സംസാരിക്കുന്ന എഴുത്തുകാരെയും യുക്തിവാദികളെയും ഇല്ലാതാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു.

2014 ൽ അന്ധവിശ്വാസരഹിതമായ സമൂഹം എന്ന വിഷയത്തിൽ നടന്ന ഒരു സെമിനാറിൽ സംസാരിച്ചതാണ് കൽബുർഗിയോടുള്ള പ്രതികളുടെ വൈരാഗ്യത്തിന് കാരണം. വ്യക്തമായ ആസൂത്രണത്തിലൊടുവിലാണ് കൊല നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഗണേഷ് മിസ്കിനാണ് കൽബുർഗിക്ക് നേരെ നിറയൊഴിച്ചത്. ഗൗരി ലങ്കേഷ് വധക്കേസിലും ഈ ആറ് പേരും പ്രതികളാണ്. സനാതൻ സൻസ്തയെന്ന തീവ്രഹിന്ദു സംഘടനയിലെ പ്രവര്‍ത്തകരാണ് പ്രതികളന്നും കുറ്റപത്രം പറയുന്നു.

Advertisment