Advertisment

കുവൈറ്റില്‍ ചാരിറ്റി സൊസൈറ്റികളുടെ നിയമലംഘനം കണ്ടെത്താന്‍ പരിശോധന ശക്തമാക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മന്ത്രാലയത്തിന്റെ അറിവില്ലാതെ ചില ചാരിറ്റി സൊസൈറ്റികള്‍ പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നത് സാമൂഹിക കാര്യ മന്ത്രാലയം കണ്ടെത്തി. പണം സംഭാവനയായി ശേഖരിക്കുന്നത് വിലക്കിയുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ലംഘനമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

publive-image

സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ചാരിറ്റി സൊസൈറ്റികളിൽ നിന്ന് ക്യാഷ് ഡെപ്പോസിറ്റ് സ്വീകരിക്കരുതെന്ന് മന്ത്രാലയം പ്രാദേശിക ബാങ്കുകളോടും എക്സ്ചേഞ്ച് കമ്പനികളോടും ആവശ്യപ്പെട്ടു.

Advertisment