Advertisment

അഗതി ദിനത്തിൽ കണ്ടെയ്ൻമെൻ്റ് സോണിലേക്ക് സഹായഹസ്തവുമായി സൗഹൃദ വേദി

New Update

publive-image

Advertisment

എടത്വ: കൊവിഡ് 19 സ്ഥിരീകരിച്ച എടത്വാ പഞ്ചായത്ത് രണ്ടാം വാർഡിൽ തായങ്കരി കൊച്ചുത്തറ ഗ്രാമോത്സവ കോളനി പ്രദേശത്ത് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ആലപ്പി ഡവലപ്മെൻറ് റസ്പോൺസ് ഫോറത്തിൻ്റെ സഹകരണത്തോടെ കുടിവെള്ള വിതരണം തുടരുകയാണ്.

അഗതികളുടെ അമ്മയായ മദർ തേരേസയുടെ 110-ാം ജന്മദിനത്തിൽ നടന്ന ജീവകാരുണ്യ ചടങ്ങ് എസ്ഐ സിസിൽ ക്രിസ്റ്റ്യൻ രാജ് ഉദ്ഘാടനം ചെയ്തു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയം മുതൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളും സഹായങ്ങളും മാതൃകപരമാണെന്ന് എസ്ഐ സിസിൽ ക്രിസ്റ്റ്യൻ രാജ് പറഞ്ഞു.

publive-image

വലിയ വാഹനത്തിലെത്തിച്ച കുടിവെള്ള ജാറുകൾ എസ്ഐ സിസിൽ ക്രിസ്റ്റ്യൻ രാജും മറ്റ് പോലീസ് ഉദ്യോഗസ്ഥരും, എഡിആർഎഫ് സേനാംഗങ്ങളും ചേർന്ന് ചെറുവാഹനത്തിലേക്ക് കയറ്റി വീടുകളിൽ എത്തിച്ചു.

സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ ഇടിക്കുള അധ്യക്ഷത വഹിച്ചു. ചാരിറ്റി കൺവീനർ ഷാജി ആലുവിള കോവിഡ് ജാഗ്രതാ സന്ദേശം നൽകി.

എഡിആർഎഫ് ഹെൽത്ത് കോർഡിനേറ്റർ ഹരീന്ദ്രനാഥ് തായങ്കരി, ഗ്രൂപ്പ് ലീഡർമാരായ ജീമോൻ ജോസഫ് ഫിലിപ്പ് ജോസ്, പ്രതീഷ് തായംങ്കരി, വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ തുടങ്ങിയവർ നേതൃത്വം നല്കി.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് രണ്ടാം വാർഡിലെ തായങ്കരി പ്രദേശം കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുകയും പോലീസ് ബാരിക്കേഡ് വെച്ച് കോളനിയിലേക്കുള്ള വാഹനങ്ങൾക്ക് നിരോധിച്ചിരിക്കുകയും ചെയ്തിട്ടുള്ളത്.

ഒരു വീട്ടിലെ 3 പേർക്ക് ആണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. വെള്ളപൊക്കത്തെ തുടർന്ന് ഈ പ്രദേശത്ത് കിണറുകളിൽ മലിനജലം കയറിയതിനെ തുടർന്ന് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്.

സ്വകാര്യ കമ്പനികളുടെ കുടിവെള്ള വിതരണ വാഹനങ്ങളുടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചതിനെ തുടർന്ന് കടുത്ത കുടിവെള്ള ക്ഷാമനുഭവിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കുടിവെള്ള വിതരണം പ്രദേശത്ത് ആരംഭിച്ചതെന്ന് സ്റ്റേറ്റ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ പറഞ്ഞു.

alappuzha news
Advertisment