ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് കുടുംബസംഗമം നവംബര്‍ 9 വെള്ളിയാഴ്ച.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, November 8, 2018

റിയാദ് : ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് മൂന്നാമത് കുടുംബസംഗമം നവംബര്‍ 9 വെള്ളിയാഴ്ച  വൈകീട്ട് മൂന്ന് മുതല്‍ രാത്രി 12 വരെ എക്സിറ്റ്‌ 18 ലുള്ള അല്‍ ഖവ് ഇസ്ത്രയില്‍ വെച്ച് നടക്കും 2019 ഏപ്രിലില്‍ നടക്കുന്ന രണ്ടാമത് വാര്‍ഷികാഘോഷത്തിന് മുന്നോടിയായിട്ടാണ് കുടുംബ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്

ചാരിറ്റി ഓഫ് പ്രവാസി കുടുംബങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ സൗഹൃദ  കലാകായിക മല്‍സരങ്ങള്‍, കലാവിഭാഗം കണ്‍വിനര്‍ സത്താര്‍ മാവുരിന്‍റെ നേതൃത്വത്തില്‍ ഗാനസന്ധ്യയും കലാഭവന്‍ അവതരിപിച്ച മണിവീണയാണെന്‍റെ കേരളം എന്ന ദൃശ്യവിഷാക്കാരം സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും.  സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്

സംഘടനയുടെ എല്ലാ പ്രവര്‍ത്തകരും കുടുംബസംഗമത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു .കൂടുതല്‍ വിവരങ്ങള്‍ക്ക് അയൂബ് കരൂപടന്ന 0538234406, കെ.കെ.സാമുവല്‍  0508139283,.ഷാജഹാന്‍ കല്ലമ്പലം 0558799574, ആനി സാമുവല്‍ 0509860277,ബൈജു ജോര്‍ജ്‌ 0508114035 എന്നിവരുമായി ബന്ധപെടുക.

×